പ്ലംബിംഗ്, പ്ലൈവുഡ് കടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം

Friday 17 March 2023 2:26 AM IST

തിരുവനന്തപുരം: ഈഞ്ചക്കൽ വള്ളക്കടവ് ജംഗ്ക്ഷനിൽ പ്ലംബിംഗ്, പ്ലൈവുഡ് കടയ്ക്ക് തീപിടിച്ച് വൻ നഷ്ടം. അറഫാ ഓഡിറ്റോറിയത്തിന് സമീപത്തെ ശിവ സാനിറ്റൈസ് എന്ന കടയ്‌ക്ക് ഇന്നലെ രാത്രി 10.30തോടെയാണ് തീപിടിച്ചത്. ചാക്കയിൽ നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്രിന്റെയും ചെങ്കൽച്ചൂളയിൽ നിന്നുള്ള വാട്ടർ ലോറിയുടെയും സഹായത്തിൽ ഒന്നരമണിക്കൂറെടുത്താണ് തീയണച്ചത്. ഇതരസംസ്ഥാനക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സ്റ്റേഷൻ ഓഫീസർ സജിത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രാഥമിക നിഗമനമെന്ന് സ്ഥാപനയുടമ ഫയർഫോഴ്സിനെ അറിയിച്ചു. സമീപത്തെ പ്ലൈവുഡ്, മെത്ത കടയിലേക്ക് തീപടർന്നെങ്കിലും കാര്യമായ നാശം സംഭവിക്കാതെ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.