ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗ. ജില്ലാ സമ്മേളനം
Friday 17 March 2023 1:32 AM IST
തൃശൂർ: കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം നാളെ നടക്കും. തൃശൂർ എം.എ.ചാക്കോ മെമ്മോറിയൽ ഹാളിൽ വൈകിട്ട് അഞ്ചിന് സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ഒ.പി.അഷറഫ് അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ എ.പി.ബാബുലേയൻ, ആഷിഖ് ഗുരുവായൂർ, എം.പി.സുജിത്, ശ്രീനി വെളിയത്ത് എന്നിവർ പങ്കെടുത്തു.