അർണോസ് പാതിരി ചരമ വാർഷികം
Friday 17 March 2023 1:36 AM IST
തൃശൂർ: അർണോസ് പാതിരി ചരമ വാർഷികം 18, 19, 20 തിയതികളിൽ നടക്കും. 18ന് വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സാംസ്‌കാരികോത്സവം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. 19ന് വൈകിട്ട് 6.30ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ അർണോസ് പാതിരി അനുസ്മരണ ദിവ്യബലി സമ്മേളനം നടക്കും. 20ന് രാവിലെ എട്ടിന് തൃശൂർ തിരുഹൃദയ ലത്തീൻ ദേവാലയത്തിൽ അനുസ്മരണം, 9.30 ന് സാഹിത്യ അക്കാഡമിയിൽ പുഷ്പാർച്ചന, വൈകിട്ട് ആറിന് വേലൂർ അർണോസ് പാതിരി അക്കാഡമിയിൽ അനുസ്മരണ സദസും നടക്കും. വാർത്താസമ്മേളനത്തിൽ ഫാ.ജോർജ് തേനാടിക്കുളം, ജോർജ് അലക്‌സ്, ബേബി മൂക്കൻ, എം.ഡി.റാഫി, ഡേവിസ് കണ്ണമ്പുഴ എന്നിവർ പങ്കെടുത്തു.