ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല
Friday 17 March 2023 1:38 AM IST
തൃശൂർ: വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് തൃശൂർ കോർപ്പറേഷന് മുൻപിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. വൈകിട്ട് 3.30ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ മുഖ്യാതിഥിയാകും. പി.കെ.ഷാജൻ, ബിന്നി ഇമ്മട്ടി, കെ.എം.ലെനിൻ, കെ.രവീന്ദ്രൻ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ മിൽട്ടൺ ജെ.തലക്കോട്ടൂർ, ബാബു ആന്റണി, കെ.കെ.രാജൻ ഡയമണ്ട്, ജോയ് പ്ലാശേരി, അജിത് ബാബു എന്നിവർ പങ്കെടുത്തു.