കൈത്തറി തൊഴിലാളി കോൺഗ്രസ്
Friday 17 March 2023 2:39 AM IST
തിരുവനന്തപുരം: പരമ്പരാഗത തൊഴിൽ മേഖലയായ കൈത്തറി വിപണനത്തിലും നൂൽ ഉത്പ്പാദനത്തിലും സർക്കാർ കമ്മിഷൻ വ്യവസ്ഥ ഏർപ്പെടുത്തിയതാണ് ഈ രംഗത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മുൻ സ്പീക്കർ എൻ.ശക്തൻ പറഞ്ഞു.കെ.പി.സി.സി ഓഫീസിൽ ചേർന്ന കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഭാരവാഹി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വണ്ടന്നൂർ സദാശിവൻ,കുഴിവിള ശശി, മംഗലത്തുകോണം തുളസീധരൻ, എൻ.എസ്.ജയചന്ദ്രൻ, പയറ്റുവിള മധു, കുഴിവിള സുരേന്ദ്രൻ, ജിബിൻ, വി.എസ്.പ്രമോദ്, ഇന്ദിരാ മോഹൻ തുടങ്ങിയവർ പങ്കെടുത്തു.