വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ ധർണ

Friday 17 March 2023 2:40 AM IST

തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തികാനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക,ജി.പി.എഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിട്ടി കേന്ദ്ര കാര്യാലയത്തിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)​ പ്രതിഷേധ ധർണ നടത്തി. കേന്ദ്ര കാര്യാലയത്തിന് മുമ്പിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മിനമോൾ അദ്ധ്യക്ഷത വഹിച്ചു. ഒ.ആർ.ഷാജി,ജി.ആർ. ഹേമന്ത്, പി.എസ്.അജയകുമാർ,​ എം.ആർ.മനുഷ്,​ ഹംസത്, യു.എസ്.സജീവ്,​ കെ.ആർ.ജിതിൻ,​ എസ്.എൻ.ഷൈൻ,​ വി.എം.മനോജ്,​ വിജയകുമാർ, സ്മിത എസ്.നായർ,​ പെൻഷണേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement