നിസ്വാർത്ഥ സേവകരെ ലയോള ഇന്ന് ആദരിക്കും
Friday 17 March 2023 2:42 AM IST
തിരുവനന്തപുരം : സാമൂഹ്യ സേവനരംഗത്ത് ആത്മസമർപ്പണത്തിലൂടെ നിസ്വാർത്ഥ സേവനം നടത്തുന്ന,കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്ന,ആരാലും അറിയപ്പെടാതെ പോകുന്നവരെ ലയോള ആദരിക്കും.ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസും ലയോള എക്സ്റ്റൻഷൻ സർവീസും സംയുക്തമായി നൽകുന്ന ഹീറോസ് ഒഫ് ദി ഹാർട്ട് എന്ന ഈ പ്രഥമ ആദരവിന് ഏഴ് പേരാണ് അർഹരായത്.പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന ആദരവ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസിൽ നടക്കും.ടൈംസ് ഒഫ് ഇന്ത്യ മുൻ വൈസ് പ്രസിഡന്റ് കോണർഡ് സൽദന,ലയോള മാനേജർ ഫാദർ സണ്ണി തോമസ്, ലയോള എക്സ്റ്റൻഷൻ സർവീസ് ഡയറക്ടർ ഫാ.രഞ്ജിത് ജോർജ്,ലയോള കോളേജ് ഒഫ് സോഷ്യൽ സർവീസ് പ്രിൻസിപ്പൽ ഡോ.സജി.പി.ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.