പ്രചണ്ഡയുടെ ഓഫീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
Friday 17 March 2023 6:38 AM IST
കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് നേരെ ഹാക്കിംഗ്. ഇന്നലെ നടന്ന ഹാക്കിംഗിലൂടെ ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട രണ്ട് അനധികൃത ട്വീറ്റുകൾ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ടതായി അധികൃതർ പറഞ്ഞു. അക്കൗണ്ടിന്റെ പേരും ഹാക്കർമാർ മാറ്റി. അക്കൗണ്ട് അധികൃതർ വൈകാതെ വീണ്ടെടുത്തെന്ന് പ്രചണ്ഡയുടെ സെക്രട്ടറി രമേശ് മല്ല അറിയിച്ചു.