യു.എസിൽ പഞ്ചാബി നടന് നേരെ കത്തി ആക്രമണം
Friday 17 March 2023 6:39 AM IST
ന്യൂയോർക്ക് : പഞ്ചാബി നടൻ അർമാൻ ധലിവാളിന് കത്തിയാക്രമണത്തിൽ ഗുരുതര പരിക്ക്. യു.എസിലെ കാലിഫോർണിയയിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. അർമാൻ തന്നെ അക്രമിയെ കീഴ്‌പ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമിയെ പൊലീസ് പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ അർമാൻ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.