റഷ്യ-ചൈന- ഇറാൻ സംയുക്ത നാവികാഭ്യാസം തുടങ്ങി

Friday 17 March 2023 6:39 AM IST

മോസ്കോ : റഷ്യയും ചൈനയും ഇറാനും ചേർന്നുള്ള സംയുക്ത നാവികാഭ്യാസത്തിന് ഒമാൻ ഉൾക്കടലിൽ തുടക്കമായി. ' മറൈൻ സെക്യൂരിറ്റി ബെൽറ്റ് 2023 " എന്ന പേരിലെ നാവികാഭ്യാസം ഇറാനിലെ ചാബഹാർ തുറമുഖത്തോട് ചേർന്നാണ് നടക്കുന്നതെന്ന് റഷ്യ ഇന്നലെ അറിയിച്ചു. ബുധനാഴ്ച ആരംഭിച്ച സൈനികാഭ്യാസം ഞായറാഴ്ച അവസാനിക്കും. റഷ്യയുടെ അഡ്‌മിറൽ ഗൊർഷ്‌കൊവ് പടക്കപ്പൽ സൈനികാഭ്യാസങ്ങളിൽ പങ്കെടുക്കുന്നുണ്ട്.