ബസ് സ്‌റ്റോപ്പ് മാറ്റണമെന്ന്.

Saturday 18 March 2023 12:31 AM IST

കുറിച്ചി . മലകുന്നത്തെ ബസ് സ്‌റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുത്തനെയുള്ള ഇറക്കവും വളവും സമീപത്തെ സ്‌കൂളിന്റെ മതിലിന്റെ ഉയരവും മൂലം എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ കാണാൻ കാണാത്തത് അപകടത്തിന് ഇടയാക്കുകയാണ്. ബസുകൾ ജംഗ്ഷന് മദ്ധ്യഭാഗത്തായി പാർക്ക് ചെയ്യുമ്പോൾ സ്‌കൂൾ കുട്ടികളടക്കം റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുകയാണ്. അമിതവേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങൾ അപകടങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പരിഹാരമായി സന്നദ്ധസംഘടന ഇവിടെ സ്ഥാപിച്ച റോഡ് സുരക്ഷാ മിറർ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു.

Advertisement
Advertisement