നഗരസഭ മാർച്ച് നടത്തി.

Saturday 18 March 2023 12:34 AM IST

കോട്ടയം . വടവാതൂർ ഡംപിംഗ് യാർഡിലെ മാലിന്യം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ നഗരസഭ മാർച്ച് സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി ടി സി ബിനോയി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സുമോദ് കെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വടവാതൂർ ആക്ഷൻ കൗൺസിൽ കൺവീനർ പോൾസൺ പീറ്റർ വിഷയാവതരണം നടത്തി. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം, സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ എൻ വിനോദ്, ടി ജയകുമാർ, ആർ ശ്രീവാസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സണ്ണി വട്ടവേലി, മാത്യു മൈക്കിൾ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ ടി വിനീത്, ബിജു മാങ്ങാനം തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement