അടിപൊളിയായി ഉത്തരയുടെ മഞ്ഞക്കല്യാണം
Saturday 18 March 2023 6:00 AM IST
ആശ ശരത്തിന്റെ മൂത്ത മകളും നർത്തകിയും അഭിനേത്രിയുമായ ഉത്തരയുടെ ഹൽദി ദിന ആഘോഷ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. 19 മണിക്കൂറിനകം ഒരു ലക്ഷം പേരാണ് വീഡിയോ കണ്ടത്. മഞ്ഞ സാരിയിൽ നാടൻ സ്റ്റൈലിലാണ് ഉത്തര അണിഞ്ഞൊരുങ്ങിയത്. മഞ്ഞ സാരിക്കൊപ്പം പച്ച ബ്ളൗസും പാട്ടും നൃത്തവുമായി ഹൽദി ദിനം ആഘോഷമാക്കിയിരിക്കുകയാണ് ഉത്തരയും കുടുംബവും. നടൻ ലാലും ചടങ്ങിന് എത്തിയിരുന്നു. വരന്റെയും വധുവിന്റെയും കുടുംബങ്ങളുടെ നൃത്തമത്സരവും ചടങ്ങിനെ ഗംഭീരമാക്കി. അന്താക്ഷരി മത്സരമടക്കം പല വേറിട്ട മത്സരങ്ങളും നടത്തി ഹൽദി അടിച്ചുപൊളിച്ചു. മഞ്ഞയിൽ നീല ബോർഡറുള്ള സാരി ധരിച്ചാണ് ആശ ശരത് ഹൽദി ദിനത്തിൽ എത്തിയത്.ആദിത്യയാണ് ഉത്തരയുടെ വരൻ.