ഗോൾഡൻ ‌ഔട്ട്‌ഫിറ്റിൽ റായ്‌ ലക്ഷ്‌മി

Saturday 18 March 2023 6:09 AM IST

ഗോൾഡൻ ഔട്ട് ഫിറ്റിൽ ചിത്രശലഭം പോലെ തെന്നിന്ത്യൻ താരം റായ്‌‌ ലക്ഷ്‌മി. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ റായ്‌ ലക്ഷ്‌മി സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. എന്നും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് റായ് ലക്ഷ്‌മി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിയുമായി റായ് ലക്ഷ്‌മി പ്രണയത്തിലായിരുന്നുവെന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ ധോണിയുമായുള്ള പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും സംസാരിക്കാൻ റായ്‌ ലക്ഷ്‌മി ഇപ്പോൾ ആഗ്രഹിക്കുന്നില്ല. കാരണം, താൻ ധോണിയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നായിരുന്നു മറുപടി. പ്രണയവും കരിയറും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയാത്ത കാര്യമാണ്. പ്രണയത്തിലകപ്പെടുമ്പോൾ തനിക്ക് കരിയറിലുള്ള ശ്രദ്ധ നഷ്ടപ്പെടും. അതു കൊണ്ടു ഇപ്പോൾ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോവുകയാണെന്നും പ്രണയത്തിനുവേണ്ടി പിന്നീട് കാത്തിരിക്കാമെന്നുമായിരുന്നു റായ് ലക്ഷ്‌മി അന്ന് പറഞ്ഞിരുന്നത്.