സൗജന്യ ഡയാലിസിസിന്റെ ഉദ്ഘാടനം

Friday 17 March 2023 9:42 PM IST

തൃശൂർ : സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടനെല്ലൂർ മൾട്ടിപർപ്പസ് സൊസൈറ്റി പ്രസിഡന്റും മുൻ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ടി.വി.ചന്ദ്രന്റെ ഭാര്യ മണിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ജില്ലാ സഹകരണ ആശുപത്രിയിൽ നടത്തുന്ന സൗജന്യ ഡയാലിസിസിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. ചെയർമാൻ ജോസ് പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ടി.കെ.പൊറിഞ്ചു, മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ, മണ്ണുത്തി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ, ഡോ.വിനോദ്, എം.എം.ബി ജനറൽ കൗൺസിലർ ബ്രദർ പൗലോസ് അരിമ്പൂപറമ്പൻ, ഇൻകാസ് യു.എ.ഇ വൈസ് പ്രസിഡന്റ് എൻ.പി.രാമചന്ദ്രൻ, ട്രസ്റ്റ് വൈസ് ചെയർമാൻ ശശി പോട്ടയിൽ സംസാരിച്ചു.