കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം വേണം: അഡ്വ.മാർട്ടിന്‍ ജോർജ്

Friday 17 March 2023 10:08 PM IST

കണ്ണൂർ: ആറളം ഫാം മേഖലയിൽ കാട്ടാനകളുടെ കടന്നുകയറ്റം തടയാൻ ശാശ്വതപരിഹാരം വൈകരുതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ വേർപാട് അത്യന്തം ദു:ഖകരമാണ്. ഇത്തരത്തിൽ പന്ത്രണ്ടാമത്തെ ജീവനാണ് ഈ മേഖലയിൽ നഷ്ടമായിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ഓരോ മരണം സംഭവിക്കുമ്പോഴും ആനകളെ തടയാനുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതല്ലാതെ ഒന്നും പ്രാവർത്തികമാകാത്ത സ്ഥിതിയാണ്. ഫാമിലെയും സമീപ മേഖലകളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺക്രീറ്റ് മതിൽ പൂർത്തീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.ആനകളെ വനത്തിലേക്ക് തുരത്തുന്നതൊക്കെ താൽക്കാലിക സംവിധാനം മാത്രമാണ്. വനാതിർത്തിയിൽ കാര്യമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
Advertisement