ലൈഫ് ടൈം ഡ്രാമ അച്ചീവ്‌മെന്റ് അവാർഡ് സി.എൽ.ജോസിന്
Friday 17 March 2023 10:16 PM IST
തൃശൂർ: സോഷ്യൽ സർവീസ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി, ലൈഫ് ടൈം ഡ്രാമ അച്ചീവ്‌മെന്റ് അവാർഡ് ഷെവലിയാർ സി.എൽ.ജോസിന് നൽകും. കാൽലക്ഷം രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും 26ന് വൈകീട്ട് 6ന് മന്ത്രി കെ.രാജൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ സമർപ്പിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് സികെ.ജോയി, സെക്രട്ടറി ആന്റണി തരകൻ, ട്രഷറർ സി.ജെ.സേവ്യർ, പ്ലാറ്റിനം ജൂബിലി ആഘോഷ ജനറൽ കൺവീനർ ജോയ് മഞ്ഞില, കോർഡിനേറ്റർ ജിജി ജോർജ്ജ്, പബ്ലിസിറ്റി കൺവീനർ അഡ്വ.സണ്ണിജോർജ്ജ് എന്നിവർ പറഞ്ഞു. ജൂബിലി ആഘോഷ സമാപനത്തിൽ മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പ്രഭാഷണം നടത്തും. സംഗീത വിരുന്നുമുണ്ടാകും.