വദനാരോഗ്യ ബോധവത്കരണ പരിപാടി

Friday 17 March 2023 10:26 PM IST

കണ്ണൂർ : ലോക വദനാരോഗ്യ ദിനത്തിന് മുന്നോടിയായി കേരള ഗവ.ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ ബോധവത്കരണപരിപാടി കണ്ണൂർ ചിറക്കൽക്കുളം മദ്രസ മഅദനിയ സ്കൂളിൽ കണ്ണൂർ കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. പല്ലുകളുടെയും വായയുടെയും ആരോഗ്യ സംരക്ഷണത്തിൽ ശാസ്ത്രീയമായ പല്ലുതേക്കലിന് വലിയ പ്രാധാന്യമുണ്ടെന്ന് ബോധവത്കരണക്ളാസ് വ്യക്തമാക്കി.കെ.ജി.ഡി.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി അജയകുമാർ കരിവെള്ളൂർ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി ഡന്റൽ സർജൻ ഡോ. സഞ്ജിത്ത് ജോർജ്ജ്, മായാ.ജി.കൃഷ്ണൻ, നിമിഷ കൃപേഷ്, പി.വി.ഖിമിത, സി.ഷിഹാബ്, കെ.വിജയൻ, ഡോ.ഷഹദിയ, സ്കൂൾ പ്രധാന അദ്ധ്യാപിക കെ.വി.സജിത, ഷുക്കൂർ ചാലിൽ, കെ അഹ്സാബ്, ലിജിന എന്നിവർ പ്രസംഗിച്ചു.