നൈ​ട്രോ​സെ​പാം​ ​ഗു​ളി​ക​ക​ളു​മാ​യി യുവാക്കൾ​ ​പി​ടി​യിൽ; വാങ്ങുന്നത് ഡോക്ടറുടെ വ്യാജ കുറിപ്പുണ്ടാക്കി

Saturday 18 March 2023 12:56 AM IST

മാ​ന്നാ​ർ​:​ ​ല​ഹ​രി​​​ക്കു​ ​വേ​ണ്ടി​​​​​ ​ദു​രു​പ​യോ​ഗി​​​ക്കു​ന്ന​ ​നൈ​ട്രോ​സെ​പാം​ ​ഗു​ളി​ക​ക​ളു​മാ​യി​ ​കാ​പ്പ​ ​പ്ര​തി​ ​ഉ​ൾ​പ്പ​ടെ​ ​ര​ണ്ടു​ ​പേ​ർ​ ​മാ​ന്നാ​ർ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​ആ​ല​പ്പു​ഴ​ ​കൈ​ത​വ​ന​ ​സ​നാ​ത​ന​പു​രം​ ​പ​ടൂ​ർ​ ​വീ​ട്ടി​ൽ​ ​ജി​തി​ൻ​ ​ലാ​ൽ​ ​(​ജി​ത്തു​-​ 22​),​ ​പ​ഴ​വീ​ട് ​ചാ​ക്കു​പ​റ​മ്പ് ​വീ​ട്ടി​ൽ​ ​അ​ന​ന്ദു​ ​അ​ര​വി​ന്ദ് ​(​ക​ണ്ണ​ൻ​-​ 24​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ആ​ല​പ്പു​ഴ​ ​സൗ​ത്ത്,​ ​പു​ന്ന​പ്ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​ണ് ​ഇ​രു​വ​രും.​ ​അ​ന​ന്ദു​ ​അ​ര​വി​ന്ദ് ​കാ​പ്പ​ ​കേ​സി​ൽ​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ച്ച​ ​ശേ​ഷം​ ​ര​ണ്ട് ​മാ​സം​ ​മു​മ്പാ​ണ് ​ജ​യി​ലി​ൽ​ ​നി​ന്നി​റ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച​ ​വൈ​കി​ട്ട് ​മാ​ന്നാ​ർ​ ​ആ​ലും​മൂ​ട് ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​പൊ​ലീ​സ് ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മ്പോ​ൾ​ ​ന​മ്പ​ർ​ ​ഇ​ല്ലാ​ത്ത​ ​ബൈ​ക്ക് ​ത​ട​ഞ്ഞു​ ​നി​റു​ത്തി.​ ​സം​ശ​യ​ത്തെ​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 86​ ​നൈ​ട്രോ​സെ​പാം​ ​ഗു​ളി​ക​ക​ൾ​ ​ക​ണ്ടെ​ത്തി.​ ​മാ​ന​സി​ക​ ​അ​സ്വാ​സ്ഥ്യ​ങ്ങ​ൾ​ക്ക് ​ഡോ​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​മാ​ത്രം​ ​ല​ഭി​ക്കു​ന്ന​ ​ഗു​ളി​ക​യാ​യ​ ​നൈ​ട്രോ​സെ​പാം​ ​ഡോ​ക്ട​റു​ടെ​ ​വ്യാ​ജ​ ​കു​റി​പ്പ് ​ഉ​ണ്ടാ​ക്കി​യാ​ണ് ​പ്ര​തി​ക​ൾ​ ​വാ​ങ്ങി​യ​ത്.​ ​ജി​ല്ല​യി​ലെ​ ​പു​തി​യ​ ​മെ​ഡി​ക്ക​ൽ​ ​സ്റ്റോ​റു​ക​ൾ​ ​ക​ണ്ടെ​ത്തി​യാ​ണ് ​ഈ​ ​ഗു​ളി​ക​ക​ൾ​ ​പ്ര​തി​ക​ൾ​ ​വാ​ങ്ങു​ന്ന​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ആ​ല​പ്പു​ഴ​ ​ന​ഗ​ര​ത്തി​ലെ​ ​മ​യ​ക്കു​മ​രു​ന്ന് ​സം​ഘ​ത്തി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ണി​ക​ളാ​ണ് ​ഇ​വ​രെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു. മാ​ന്നാ​ർ​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​എ​ച്ച്.​ഒ​ ​ജോ​സ് ​മാ​ത്യു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​മാ​രാ​യ​ ​സി.​എ​സ്.​ ​അ​ഭി​രാം,​ ​ജോ​ൺ​ ​തോ​മ​സ്,​ ​ശ്രീ​കു​മാ​ർ,​ ​അ​ഡി​ഷ​ണ​ൽ​ ​എ​സ്.​ഐ​ ​ബി​ന്ദു,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പ്ര​ദീ​പ്‌,​ ​സി​ദ്ദി​ക്ക് ​ഉ​ൽ​ ​അ​ക്ബ​ർ,​ ​ഹ​രി​പ്ര​സാ​ദ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.