തോട്ടിൽ മാലിന്യം തള്ളി

Saturday 18 March 2023 12:32 AM IST
A

ചാരുംമൂട് : കൊട്ടയ്ക്കാട്ടുശ്ശേരി നങ്ങാരയ്ക്കൽ കുളത്തോട് ചേർന്നുള്ള തോട്ടിൽ മാലിന്യം തള്ളിയതിനെത്തുടർന്ന് മീനുകൾ ചത്തുപൊങ്ങി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് വാഹനത്തിൽ കൊണ്ടുവന്ന് ഇവിടെ മാലിന്യം തള്ളിയത്. കുളത്തിലും തോട്ടിലുമുള്ള മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. കുളത്തിനു സമീപത്തായി തെരുവുനായയും ചത്തു കിടന്നിരുന്നു. പണയിൽ കുറ്റി, ആലുവിള പുത്തൻ ചന്ത, നെടിയാണിക്കൽ , ഇരപ്പൻ പാറയിലൂടെ, ചത്തിയറ പുഞ്ചയിലേക്ക് വെള്ളമൊഴുകുന്ന തോടാണിത്. മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement