പി.ഡി.പി നേതാക്കൾ നിവേദനം നൽകി
Saturday 18 March 2023 12:33 AM IST
ചാരുംമൂട് : പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ജീവന്‍ നിലനിറുത്താനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എം.എസ്.അരുൺ കുമാർ എം.എൽ.എ.ക്കും പി.ഡി.പി നേതാക്കൾ നിവേദനം നല്‍കി.
ജില്ലാ ഭാരവാഹിളായ സിനോജ് താമരക്കുളം, ഷറഫ് രാമഞ്ചിറ, മണ്ഡലം നേതാക്കളായ ആർ പ്രഭാകരൻ,
അയൂബ്ഖാൻ ,ബഷീർ കുന്നുവിള, ഷറഫുദീൻ മോനായി,നൗഷാദ് സൗപർണിക തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.