വനിത അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം

Saturday 18 March 2023 12:48 AM IST
വനിത അന്താരാഷ്ട്ര ചലച്ചിത്രമേള

ആലപ്പുഴ: ആശയ സംവേദനത്തിനുള്ള ഏറ്റവും പ്രധാന മാധ്യമമാണ് സിനിമയെന്ന് എച്ച്.സലാം എം.എൽ.എ പറഞ്ഞു. നാലാമത് വനിത അന്താരാഷ്ട്ര ചലച്ചിത്രമേള ആലപ്പുഴ കൈരളി തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. ആദ്യ വനിത വോളണ്ടിയർ പാസിന്റെ വിതരണം നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് നിർവഹിച്ചു. ഡെയിലി ബുള്ളറ്റിൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വന് നൽകി പ്രകാശനം ചെയ്തു. വിപ്ലവ ഗായിക പി.കെ. മേദിനിയെ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ ആദരിച്ചു. ജൂല ശാരംഗപാണി എഴുതിയ ശാരംഗപാണിനീയം എന്ന പുസ്തകം പി.കെ മേദിനിക്ക് നൽകി പി.പി.ചിത്തരഞ്ജൻ എം.എൽ.എ പ്രകാശനം ചെയ്തു. ദലീമ ജോജോ എം.എൽ.എ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, മേളയിൽ പ്രദർശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ സംവിധായകരായ ഇന്ദു വി.എസ്, ഗീതിക നാരംഗ് അബ്ബാസ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ജൂല ശാരംഗപാണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രമായ ബ്ലൂ കാഫ്താൻ പ്രദർശിപ്പിച്ചു.

Advertisement
Advertisement