ചെക്ക്പോസ്റ്റിൽ വിജിലൻസ് പരിശോധന

Sunday 19 March 2023 1:00 PM IST

പാറശാല: പാറശാല കുറുങ്കുട്ടിയിലെ ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന . ചെക്ക്പോസ്റ്റിനെതിരെ ഉണ്ടായ പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. തമിഴ്നാട്ടിൽനിന്ന് എത്തുന്ന വാഹനങ്ങളിൽ സീറ്റുകൾ അധികമായി ഘടിപ്പിച്ചതും രേഖകൾ കൃത്യമല്ലാതെ എത്തുന്ന വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ രേഖകൾ ഇല്ലാതെ എത്തുന്ന വാഹനങ്ങളെ കടത്തി വിടുന്നതായുള്ള പരാതികൾ നിലനിൽക്കെയാണ് നടപടി. രേഖകൾ കൃത്യമല്ലാതെ എത്തിയ ആറ് വാഹന ഉടമകളിൽ നിന്ന് 30,000 രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്.വിജിലൻസ് സി.ഐ അഭിലാഷ് കെ.വിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന .