തീരദേശ പഠന - വിനോദയാത്ര

Saturday 18 March 2023 3:29 AM IST

തിരുവനന്തപുരം :സമ്മോഹനം മാനവിക- സൗഹൃദ കൂട്ടായ്മയുടെ തീരദേശ പഠന-വിനോദയാത്രയും കുടുംബസംഗമവും 19 ന് നടക്കുമെന്ന് ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു. രാവിലെ 7.30 ന് സ്റ്റാച്യുവിൽ നിന്നും പുറപ്പെടുന്ന യാത്ര വേളി ടൂറിസ്റ്റ് വില്ലേജ്, വെട്ടുകാട് ചർച്ച്, തോന്നയ്ക്കൽ ആശാൻ സ്മാരകം,
മുരുക്കുംപുഴ കടവിൽ, അഞ്ച്‌തെങ്ങ് കോട്ട, പെരുമാതുറ, മുതലപ്പൊഴി എന്നിവിടങ്ങൾ സന്ദർശിക്കും. സമ്മോഹനം നിർവാഹകസമിതി അംഗം എ.കെ. ഷാനവാസിന്റെ വസതിയിൽ ( മുരുക്കുംപുഴ) ഉച്ചയ്ക്ക് ചേരുന്ന കുടുംബസംഗമം മുൻമന്ത്രി എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും.പാലോട് രവി, അടൂർ പ്രകാശ് എം.പി, ഡോ. കെ. മോഹൻകുമാർ, ബി,എസ്. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.സമ്മോഹനം ചെയർമാൻ അഡ്വ.വിതുര ശശി അദ്ധ്യക്ഷത വഹിക്കും.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമ്മോഹനം കുടുംബങ്ങളിൽ നിന്നുള്ള ആതിര മോനിഷ്, ഡോ.ആശിഷ് ജോൺ,ഡോ.റമീസ് റോഷൻ,അഡ്വ.എസ്.എസ്.ഹരികൃഷ്ണൻ എന്നിവരെ അനുമോദിക്കും.

Advertisement
Advertisement