ചേന്തിയിൽ പോങ്ങുംമൂട് ഗവ. എൽ.പി.എസ് പഠനോത്സവം

Saturday 18 March 2023 3:29 AM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം പരിപാടിയുടെ ഭാഗമായി പോങ്ങുംമൂട് ഗവ. എൽ.പി സ്‌കൂളിന്റെ 'പഠനോത്സവം 2023' ചേന്തി റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി ജേക്കബ് കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. ചേന്തി റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രധാനാദ്ധ്യാപിക എസ്.അജിത അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ. സുരേന്ദ്രൻ നായർ, ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ,എസ്.അനിൽ കുമാർ പപ്പൻ,സംസ്‌കാരിക നിലയം പ്രസിഡന്റ് ടി.ശശിധരൻ കോൺട്രാക്ടർ,സി.യശോധരൻ,എൻ.ജയകുമാർ,ജെ.എസ്.പ്രമോദ്,യു.ആർ.സി ട്രെയ്‌നർ മഞ്ജു കെ. തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement