ജി.ദേവരാജന് സ്വീകരണം നൽകി

Saturday 18 March 2023 2:32 AM IST

തിരുവനന്തപുരം:ഹൈദരാബാദിൽ നടന്ന പത്തൊമ്പതാം പാർട്ടി കോൺ ഗ്രസിൽ ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ ജി.ദേവരാജനെ വിമാനത്താവളത്തിൽ ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി സ്വീകരിച്ചു.ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിനോദ് രാജ്,ആനയറ രമേശൻ ജില്ലാ സെക്രടറിയേറ്റ് അംഗങ്ങളായ എസ്.സെന്തി വേൽ,പ്രതാപൻ നായർ,കോട്ടൂർ ഷിബു,ശിവരാജൻ,ബാലരാമപുരം മഹേഷ്, കനകരാജ് എന്നിവർ പങ്കെടുത്തു.