എൻ.ഐ.ഐ.എസ്.ടി 'വൺ വീക്ക് വൺ ലാബ് ' സമ്മേളനത്തിന് ഇന്ന് സമാപനം
Saturday 18 March 2023 3:32 AM IST
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ.ഐ.ഐ.എസ്.ടി) ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദർശനത്തിനും ഭാവി ഗവേഷണവികസന പരിപാടികളുടെ മാർഗരേഖ രൂപീകരിക്കുന്നതിനും അവസരമൊരുക്കിയ 'വൺ വീക്ക് വൺ ലാബ്' സമ്മേളനത്തിന് ഇന്ന് സമാപനം.
അവസാന ദിവസമായ ഇന്ന് പൊതുജനങ്ങൾക്ക് കാമ്പസ് സന്ദർശിക്കാനും വിവിധ ഗവേഷണ വിഭാഗങ്ങളുടെ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും അവസരമൊരുക്കിയിട്ടുണ്ട്. മില്ലറ്റ് എക്‌സിബിഷൻ സ്റ്റാളുകളും സന്ദർശിക്കാം.