കെ.എസ്.ആർ.ടി.സിക്ക് ജി.എസ്.ടി ഡയറക്‌ടറേറ്റിന്റെ നോട്ടീസ്

Saturday 18 March 2023 3:32 AM IST

തിരുവനന്തപുരം: ടിക്കറ്റ് റിസർവേഷൻ സെസ് ചാർജുകളിൽ നികുതി അടിച്ചില്ലെന്ന് കാണിച്ച് ജി.എസ്.ടി ഡയറക്‌ടറേറ്റ് കെ.എസ്.ആർ.ടി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 78.61 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്.സി.ജി.എസ്.ടി, എസ്.ജി.എസ്.ടി ഇനങ്ങളിലായി 39.30 ലക്ഷം രൂപവീതം നൽകേണ്ടതുണ്ടെന്നാണ് ജി.എസ്.ടി ഡയറക്‌ടറേറ്റിന്റെ കണ്ടെത്തൽ. കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകളിൽ റിസർവേഷൻ ചാർജും സെസും ഈടാക്കുന്നുണ്ട്. ഇതിന് ജി.എസ്.ടി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. 2017 ജൂലായ് മുതൽ 2022 മാർച്ച് വരെ എ.സി ബസുകളിലെ ടിക്കറ്റ് റിസർവേഷൻ,സെസ് ചാർജുകളിലെ നികുതിയാണ് അടയ്‌ക്കാനുള്ളത്.വിശദീകരണം നൽകാൻ 30 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്.