നിഷിന്റെ ഓൺലൈൻ സെമിനാർ ഇന്ന്

Saturday 18 March 2023 2:36 AM IST

തിരുവനന്തപുരം: നിഷും സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ വെബിനാർ നിഡാസ് ഇന്ന് രാവിലെ 10.30ന് നടക്കും.ഹീമോഫീലിയ 'ഏവർക്കും പ്രാപ്യമായ പരിചരണവും,രക്തസ്രാവം തടയലും ആഗോളമാനദണ്ഡം' എന്ന വിഷയത്തിലെ സെമിനാറിന് നേതൃത്വം നൽകുന്നത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പീഡിയാട്രിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഊർമിള കെ.വിയാണ്. സെമിനാർ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങൾക്കും http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 9447082355/ 04712944675. വെബ്സൈറ്റ്: http://nidas.nish.ac.in/