റാം സഹായ് യാദവ് നേപ്പാൾ വൈസ് പ്രസിഡന്റ്

Saturday 18 March 2023 6:47 AM IST

കാഠ്മണ്ഡു : ജനതാ സമാജ്‌ബാദി പാർട്ടി നേതാവ് റാം സഹായ് പ്രസാദ് യാദവിനെ നേപ്പാളിന്റെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ,​ നേപ്പാളി കോൺഗ്രസ് തുടങ്ങി എട്ട് പാർട്ടികളുടെ പിന്തുണ ഇദ്ദേഹത്തിനുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടിയുടെ നോമിനി ആഷ്‌ത ലക്ഷ്മി ഷാക്യ,​ ജൻമത് പാർട്ടിയുടെ മമത ഝാ എന്നിവയൊണ് ഇന്നലെ നടന്ന വോട്ടിംഗിൽ യാദവ് പരാജയപ്പെടുത്തിയത്. ഫെഡറൽ,​ പ്രവിശ്യാ നിമയമനിർമ്മാതാക്കളുടെ വെയ്റ്റേജ് അടിസ്ഥാനമാക്കിയുള്ള ആകെ 52,​628 വോട്ടിൽ 30,​328 വോട്ട് ഇദ്ദേഹം നേടി. 1990 മുതൽ സജീവ രാഷ്ട്രീയത്തിലുള്ള 52കാരനായ യാദവ് മുൻ വനം മന്ത്രി കൂടിയാണ്.

Advertisement
Advertisement