ബെൽസ് പാൾസിയെ ഭയപ്പെടേണ്ട,പരിഹാരമുണ്ട്

Sunday 19 March 2023 6:35 AM IST

സ​മീ​പ​കാ​ല​ത്ത് ​കൂ​ടു​ത​ലാ​യി​ ​കേ​ൾ​ക്കു​ക​യും​ ​എ​ല്ലാ​വ​രെ​യും​ ​ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യു​ന്ന​ ​രോ​ഗാ​വ​സ്ഥ​യാ​ണ് ​ബെ​ൽ​സ് ​പാ​ൾ​സി.​ന​ല്ല​ ​ആ​രോ​ഗ്യ​വാ​ന്മാ​രു​ടെ​ ​മു​ഖം​ ​പോ​ലും​ ​പെട്ടെന്ന് ​ഒ​രു​വ​ശ​ത്തേ​ക്ക് ​കോ​ടി​പ്പോ​കു​ന്ന​ ​ഭീ​തി​ജ​ന​ക​മാ​യ​ ​അ​വ​സ്ഥ​യാ​ണി​ത്.​ ​എ​ന്നാ​ൽ​ ​എ​ന്താ​ണ് ​ബെ​ൽ​സ് ​പാ​ൾസി​യെ​ന്ന് ​വി​ശ​ദ​മാ​യി​ ​അ​റി​ഞ്ഞി​രി​ക്ക​ണം. ത​ല​ച്ചോ​റി​ൽ​ ​നി​ന്ന് ​മു​ഖ​ത്തേ​ക്കു​ള്ള​ ​ഫേ​ഷ്യ​ൽ​ ​ഞ​ര​മ്പു​ക​ൾ​ക്ക് ​ഉ​ണ്ടാ​ക്കു​ന്ന നീ​ർ​വീ​ക്ക​മാ​ണ് ​ബെ​ൽസ്​ പാ​ൾ​സി.​ ​മു​ഖം​ ​ഒ​രു​ ​വ​ശ​ത്തേ​ക്ക് ​കോ​ടു​ക​യും​ ​ക​ണ്ണ് ​അ​ട​യ്ക്കാ​ൻ​ ​പ​റ്റാ​താ​കു​ക​യും,​ക​ണ്ണി​ൽ​ ​നി​ന്ന് ​വെ​ള്ളം​ ​വ​രി​ക​യും,​ആ​ഹാ​ര​വും​ ​വെ​ള്ള​വും​ ​ഇ​റ​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​അ​ത് ​വാ​യു​ടെ ഒ​രു​വ​ശ​ത്തൂ​ടെ​ ​ഒ​ലി​ച്ച് ​പു​റ​ത്തേ​ക്ക് ​പോ​കു​ക​യും​ ​ചെ​യ്യും.​ ​ചി​ല​രി​ൽ​ ​രോ​ഗ​ത്തി​ന്റെ ​ഭാ​ഗ​മാ​യി​ ​ചെ​വി​വേ​ദ​ന​യും​ ​അ​നു​ഭ​വ​പ്പെ​ടും. ബെ​ൽ​സ് ​പാ​ൾ​സി​യി​ൽ​ ​നി​ന്ന് ​പൂ​ർ​ണ​മാ​യി​ ​രോ​ഗ​മു​ക്തി​നേ​ടാം.​ ​അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ​ ​അ​പൂ​ർ​വ്വ​മാ​യി​ ​മാ​ത്ര​മേ​ ​ഇ​ത് ​ഗു​രു​ത​ര​ ​പ്ര​ശ്ന​മാ​കൂ.​ ​വേ​ഗ​ത്തി​ലു​ള്ള​ ​രോ​ഗ​നി​ർ​ണ​യ​വും​ ​ചി​കി​ത്സ​യു​മാ​ണ് ​ആ​വ​ശ്യം.​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​മൂ​ന്നാ​ഴ്ച​ ​മ​രു​ന്ന് ​ക​ഴി​ക്ക​ണം.​ ​അ​തു​പോ​ലെ​ ​മു​ഖ​ത്തെ​ ​പേ​ശി​ക​ൾ​ക്ക് ​ഫി​സി​യോ​തെ​റാ​പ്പി​യു​മാ​ണ് ​പ്ര​ധാ​നം.​ ​അ​തി​ലൂ​ടെ​ ​രോ​ഗം​ ​ഭേ​ദ​മാ​കും.​ ​ദീ​ർ​ഘ​കാ​ല​ ​ചി​കി​ത്സ​യു​ടെ​ ​ആ​വ​ശ്യം​ ​ഇ​തി​ൽ​ ​ഉ​ണ്ടാ​കി​ല്ല.​ ​ഈ​ ​രോ​ഗ​ത്തി​ന് ​പ്രാ​യം​ ​ഘ​ട​ക​മ​ല്ല,​ ​സ്ത്രീ​ക​ളി​ലും​ ​പു​രു​ഷ​ൻ​മാ​രി​ലും​ ​രോ​ഗം​ ​കാ​ണ​പ്പെ​ടാ​റു​ണ്ട്. ഒ​രി​ക്ക​ൽ​ ​വ​ന്ന​വ​രി​ൽ​ ​വീ​ണ്ടും​ ​രോ​ഗം​ ​വ​ര​ാനു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഇ​തൊ​രു​ ​പു​തി​യ​ ​അ​സു​ഖ​മ​ല്ലെ​ന്ന് ​സ​മൂ​ഹം​ ​തി​രി​ച്ച​റി​യ​ണം.​ ​വ​ള​രെ​ ​കാ​ല​മാ​യി​ ​നി​ര​വ​ധി​ ​കേ​സു​ക​ൾ​ ​കാ​ണ​പ്പെ​ടാ​റു​ണ്ട്.​ ​വൈ​റ​ൽ​ ​ഇ​ൻ​ഫെ​ക്ഷ​നാ​ണ് ​ബെ​ൽ​സ് ​പാ​ൾ​സി​യ്ക്ക് ​കാ​ര​ണം.​ ​ചെ​വി​യി​ലു​ണ്ടാ​കു​ന്ന​ ​ഇ​ൻ​ഫെ​ക്ഷ​ൻ,​നീ​ർ​കെ​ട്ട് ​എ​ന്നി​വ​യെ​ല്ലാം​ ​ഇ​തി​ന് ​കാ​ര​ണ​മാ​കാം.​ ​കൊ​വി​ഡാ​ന​ന്ത​രം​ ​ബെൽ​സ് ​പാ​ൾസി​ ​കേ​സു​ക​ൾ​ ​വ​രു​ന്നു​ണ്ട്.​ ​കൊ​വി​ഡ് ​വൈ​റ​ൽ​ ​രോ​ഗ​മാ​യ​തി​നാ​ൽ​ ​സാ​ദ്ധ്യ​ത​ ​ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.​ ​എ​ന്നാ​ൽ​ ​കൊ​വി​ഡ് ​ബെ​ൽ​സ് ​പാ​ൾ​സിക്ക് കാ​ര​ണ​മാ​കു​മെ​ന്ന​തി​ന് ​കൃ​ത്യ​മാ​യ​ ​പ​ഠ​ന​ങ്ങ​ളി​ല്ല.​ ​ഇ​തൊ​രു​ ​ഗു​രു​ത​ര​ ​ആ​രോ​ഗ്യ​പ്ര​ശ്ന​മ​ല്ല.​ ​അ​തി​നാ​ൽ​ ​മു​ൻ​ക​രു​ത​ലു​ക​ളോ​ ​പ്ര​തി​രോ​ധ​മോ​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​മു​ഖ​ത്ത് ​ഉ​ണ്ടാ​കു​ന്ന​ ​മാ​റ്റ​ങ്ങ​ൾ​ ​തി​രി​ച്ച​റി​ഞ്ഞ് ​രോ​ഗ​നി​ർ​ണ​യം​ ​ന​ട​ത്തി​ ​ചി​കി​ത്സി​ക്കു​ക​യാ​ണ് ​പ്ര​ധാ​നം. (തി​രുവനന്തപുരം മെഡി​ക്കൽ കോളേജി​ലെ ന്യൂറോ സർജനാണ് ലേഖകൻ)