ഹോംഗാർഡ്,​ അപേക്ഷിക്കാം

Sunday 19 March 2023 12:33 AM IST

കോട്ടയം . ജില്ലയിൽ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമ സേനകൾ, ബി എസ് എഫ്, സി ആർ പി എഫ്, സി ഐ എസ് എഫ്, എൻ എസ് ജി, എസ് എസ് ബി, അസം റൈഫിൾസ്, കേരള പൊലീസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ എന്നീ വിഭാഗങ്ങളിൽ നിന്ന് വിരമിച്ച പുരുഷ, വനിത സേനാംഗങ്ങൾക്ക് അപേക്ഷിക്കാം. 35 നും 58നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യപരീക്ഷ പാസായവരായിരിക്കണം. അവസാന തീയതി ഏപ്രിൽ 15. അപേക്ഷ ഫോമും വിശദവിവരവും ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും.