മത്സ്യവിപണനത്തിന് മുച്ചക്രവാഹനം.

Sunday 19 March 2023 12:38 AM IST

കോട്ടയം . പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം മത്സ്യ വിപണനത്തിനുള്ള ഐസ് ബോക്‌സുള്ള മുച്ചക്രവാഹനം, ഇൻസുലേറ്റഡ് വാഹനം എന്നിവ ലഭിക്കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുച്ചക്രവാഹനത്തിനായി ത്രീവീലർ ലൈസൻസുള്ള രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളികൾക്ക് അപേക്ഷിക്കാം. വനിത അപേക്ഷകർക്ക് മുൻഗണന. മൂന്നു ലക്ഷം രൂപയാണ് പദ്ധതി തുക. പദ്ധതി തുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. 60 ശതമാനം ഗുണഭോക്തൃവിഹിതമാണ്. അപേക്ഷ 25 നകം നൽകണം. വിശദവിവരം മത്സ്യഭവനുകളിൽ ലഭിക്കും. ഫോൺ . 04 81 25 66 82 3.