എൽഡേഴ്സ് ഫോറം സൗഹൃദ കൂട്ടായ്മ

Sunday 19 March 2023 2:38 AM IST

ബാലരാമപുരം: ബാലരാമപുരം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച 55 വയസ് കഴിഞ്ഞവരുടെ കൂട്ടായ്മയായ എൽഡേഴ്സ് ഫോറം സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർഹിച്ചു. അഡ്വ എം. വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായി. ഫോറം പ്രസിഡന്റ് എം.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ, മെമ്പർ എസ്.മഞ്ജു. എസ്.വിജയകുമാർ സി.കുട്ടൻ,രക്ഷാധികാരി സുപ്രിയാ സുരേന്ദ്രൻ, സെക്രട്ടറി ബാലരാമപുരം സതീഷ് ,എം.എം.നൗഷാദ് എന്നിവർ സംസാരിച്ചു.