കാപ്പാ ലംഘിച്ച പ്രതി അറസ്റ്റിൽ.
Sunday 19 March 2023 1:47 AM IST
കോട്ടയം . കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി മൊയ്തീൻപറമ്പിൽ വീട്ടിൽ ബോണ്ട എന്ന് വിളിക്കുന്ന ആഷിക് (22) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയെങ്കിലും ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ ഷിന്റോ പി കുര്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.