ചിരിപ്പിക്കാൻ വീണ്ടും ഫഹദ്, പാച്ചുവും അദ്‌ഭുതവിളക്കും ടീസർ

Sunday 19 March 2023 6:13 AM IST

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാച്ചുവും അദ്‌ഭുതവിളക്കും ടീസർ പുറത്തിറങ്ങി. മുഴുനീള ഹാസ്യചിത്രമായാണ് പാച്ചുവും അത്ഭുതവിളക്കും ഒരുങ്ങുന്നത്. മുകേഷ്, ഇന്നസന്റ്, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പുതുമുഖം അഞ്ജന ജയപ്രകാശ് ആണ് നായിക. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് നിർമ്മാണം. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകർ ആണ് സംഗീതം. ഏപ്രിൽ 28ന് റിലീസ് ചെയ്യും. സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനാണ് അഖിൽ സത്യൻ. ഇരട്ട സഹോദരനായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ ഹിറ്റായിരുന്നു.