മഹേഷ് ബാബുവിനൊപ്പം ജയറാം തെലുങ്കിൽ

Sunday 19 March 2023 6:18 AM IST

മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു. ഇടവേളയ്ക്കുശേഷമാണ് ജയറാം തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. കൃഷ്ണസാറിന്റെ (മഹേഷ് ബാബുവിന്റെ അച്ഛൻ) ചിത്രങ്ങൾ തിയേറ്ററിൽ കണ്ടാണ് വളർന്നത്. ഇപ്പോൾ മഹേഷ് ബാബു എന്ന മനോഹരമായ വ്യക്തിത്വത്തിനൊപ്പം പ്രവർത്തിക്കുന്നു. എന്റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കൽക്കൂടി പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം. ജയറാം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്. പൂജ ഹെഗ്‌ഡെ ആണ് നായിക. എസ്. തമൻ ആണ് സംഗീത സംവിധാനം. മധി ഛായാഗ്രഹണം നിർവഹിക്കുന്നു.അതേസമയം പൊന്നിയൻ സെൽവൻ 2 ആണ് റിലീസിന് ഒരുങ്ങുന്ന ജയറാം ചിത്രം.