അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കൾ പിടികൂടി
Sunday 19 March 2023 12:25 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് വാടകക്വാർട്ടേഴ്സിൽ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളുടെ ശേഖരവുമായി തമിഴ്‌നാട് സേലം സ്വദേശി സെൽവത്തിനെ(50) മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം ഓരോടംപാലത്തുള്ള വാടകക്വാർട്ടേഴ്സിൽ ലൈസൻസോ രേഖകളോ ഇല്ലാതെ അപകടകരമായ രീതിയിൽ സൂക്ഷിച്ച 186 ജലാറ്റിൻസ്റ്റിക്കുകളും 150 ഓളം ഡിറ്റണേറ്ററുകളും പത്ത് കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്.