മോഷ്ടാവ് അറസ്റ്റിൽ

Sunday 19 March 2023 12:40 AM IST

കുറ്റിപ്പുറം : കരിപ്പോളിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന്റെ പിൻവാതിൽ പട്ടാപ്പകൽ പൊളിച്ച് അകത്തുകടന്ന് 10,000 രൂപയും രണ്ട് മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ പ്രതി പാങ്ങ് ചേണ്ടി കൊട്ടാരപ്പറമ്പിൽ വീട്ടിൽ വാക്കാട് ഹനീഫ എന്ന പൊറോട്ട ഹനീഫയെ വളാഞ്ചേരി പൊലീസ് പിടികൂടി. ജില്ലയിലും പുറത്തും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട് ശിക്ഷിക്കപ്പെട്ട ആളാണ്. പകൽ സമയം ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. അതിഥി തൊഴിലാളികളുടെ റൂമിൽ നിന്നും പ്രതി മോഷ്ടിച്ച മൊബൈൽ ഫോണുകൾ തിരുർ മാർക്കറ്റിൽ നിന്നും കണ്ടെടുത്തു. സി.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പൊലീസും തിരൂർ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.