ഹോംഗാർഡ് അസോസിയേഷൻ വാർഷികം
Saturday 18 March 2023 10:01 PM IST
കാഞ്ഞങ്ങാട്: കേരള ഹോംഗാർഡ് അസോസിയേഷൻ ജില്ലാ വാർഷിക യോഗം കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ വെച്ച് നടന്നു. ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്് കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ. പി പി.ബാലകൃഷ്ണൻനായർ ഡി.എഫ.ഒ ഫെയർ ആൻഡ് റെസ്‌ക്യൂ കാസർകോട്് ബി രാജ് , എസ്. ടി.ഒ ഫെയർ ആൻഡ് റെസ്‌ക്യൂ കാഞ്ഞങ്ങാട് പി. വി.പവിത്രൻ, മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള ഹോംഗാർഡ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്് ടി.എൻ.പവിത്രൻ മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ സെക്രട്ടറി എ.വി.ബിജു കൂടോൾ, ജില്ലാ ട്രഷറർ സി.വി.നാരായണൻ സംസ്ഥാന കമ്മിറ്റിയംഗം ബാബു കീതോൽ, ജില്ലാ സെക്രട്ടറി എ.വി.ബിജു കൂടോൾ സ്വാഗതവും എ.വി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.