സ്‌കൂൾ വാർഷികാഘോഷം
അഴീക്കോട്: അഴീക്കോട് സെൻട്രൽ എൽ.പി.സ്‌കൂൾ വാർഷികാഘോഷവും സ്റ്റേജ് ഉദ്ഘാടനവും കഥാസമാഹരണ പ്രകാശനവും നടത്തി.അഴീക്കോട് സെൻട്രൽ എൽ.പി.സ്‌കൂൾ വാർഷികാഘോഷവും സ്റ്റേജ് ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ 'മിഠായി ' കഥാപതിപ്പ് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്‌സൺ കെ.കെ. മിനി പ്രകാശനം ചെയ്തു. മുൻ പ്രധാനാദ്ധ്യാപിക കെ.കമലാക്ഷി,എ.പി.ചന്ദ്രൻ ,വിദ്യാലയ വികസന സമിതി വൈസ് ചെയർമാൻ പി.ധർമ്മൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി വത്സമ്മ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ പ്രതിനിധി എം.ഒ.ഗിരിജാ രാമകൃഷ്ണൻ,അൽ മാഹിർ അറബിക്ക് സ്‌കോളർഷിപ്പ്, എൽ.എസ്.എസ് സ്‌കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച നൃത്തസന്ധ്യയും പൂർവ്വ വിദ്യാർത്ഥികളായ
ഹാരിസ് അഴീക്കോട്, ആബിദ് കാട്ടാമ്പള്ളി എന്നിവർ അവതരിപ്പിച്ച ഗാനവിരുന്നുമുണ്ടായി.