കൊട്ടിയൂർ വൈശാഖം അവലോകനയോഗം

Saturday 18 March 2023 10:12 PM IST

കൊട്ടിയൂർ: ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഭാഗമായി നടന്ന അവലോകനയോഗം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം യോഗം ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ.മുരളി അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.ജനാർദ്ദനൻ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ നന്ദകുമാർ എന്നിവർ മുഖ്യാതിഥികളായെത്തി. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, എ.ദാമോദരൻ നായർ, പി.കെ.സുധി, സുനീന്ദ്രൻ, പി.തങ്കപ്പൻ, പി.സി.രാമകൃഷ്ണൻ, പി.എസ്.മോഹനൻ, മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു. ജൂൺ ഒന്നിന് തുടങ്ങി 30ന് അവസാനിക്കുന്ന ഉത്സവത്തിന് പാർക്കിംഗ്, ശുദ്ധജലവിതരണം, കുടിവെള്ളത്തിനായി കിണർ നിർമാണം, അന്നദാനം, ഭക്തരുടെ താമസം, ഉത്സവം നഗരികളുടെ ഇൻഷുറൻസ്, ഭക്തജന സുരക്ഷാ സംവിധാനങ്ങൾ, മാലിന്യ സംസ്‌കരണം, ശൗചാലയ നിർമ്മാണം, പ്രസാദവിതരണം,വഴിപാട് കൗണ്ടറുകളുടെ വിപുലീകരണം, ആരോഗ്യസേവനങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.

Advertisement
Advertisement