കഞ്ചാവ് ചെടികൾ കണ്ടെത്തി

Saturday 18 March 2023 10:18 PM IST

കൂത്തുപറമ്പ് :അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൈതേരി കപ്പണയിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് കഞ്ചാവ് ചെടികൾ പിടികൂടിയത്. കൈതേരി ലക്ഷം വീട് കോളനിയിലെ നാരായണന്റെ വീടിന്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആണ് കണ്ടെടുത്തത്.

നാരായണന്റെ മകൻ പി.വി.സിജിഷിന്റെ പേരിൽ എക്സൈസ് കേസ്സെടുത്തു.കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ചുമതലവഹിക്കുന്ന പിണറായി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 84 സെന്റീമീറ്റർ വരെയുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് പിടികൂടിയത്.കൂത്തുപറമ്പ്, .പ്രിവന്റിവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ , കെ വി .റാഫി , സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, എൻ.സി.വിഷ്ണു,സി.ജിജീഷ്,സി കെ .ശജേഷ് കൂത്തുപറമ്പ റെയിഞ്ച് ഓഫിസിലെ വനിത സിവിൽ എക്സൈസ് ഓഫിസർ കെ.പി.ഷീബ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.