കലാപരിശീലനത്തിന് 30 ലക്ഷവുമായി സംഗീത നാടക അക്കാഡമി

Saturday 18 March 2023 10:28 PM IST

തൃശൂർ: വിദ്യാർത്ഥികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിന് സംഗീത നാടക അക്കാഡമി 30 ലക്ഷം സ്‌റ്റൈപന്റ് നൽകും. പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള 250 വിദ്യാർത്ഥികൾക്കാണ് സ്‌റ്റൈപന്റ് അനുവദിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ശാസ്ത്രീയ സംഗീതം (വായ്പ്പാട്ട്, വീണ, വയലിൻ, മൃദംഗം) എന്നിവ അഭ്യസിക്കുന്നതിനാണ് ധനസഹായം നൽകുന്നത്.

സ്‌റ്റൈപന്റിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ വാർഷിക വരുമാനം ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 2023 ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ നിരക്കിൽ സ്‌റ്റൈപന്റ് ലഭിക്കുക. അക്കാഡമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.inൽ ഇതിനുള്ള അപേക്ഷാഫോറം ലഭ്യമാണ്. ജനനസർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും രക്ഷിതാവിന്റെ വാർഷിക വരുമാനം തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും സഹിതം മാർച്ച് 31 നകം അക്കാഡമി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2332134.