തൊഴിലുറപ്പ് പദ്ധതിയിൽ കുളം ഒരുങ്ങി

Sunday 19 March 2023 12:14 AM IST

കയ്പമംഗലം: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ നിർമിച്ച കയ്പമംഗലം പഞ്ചായത്തിലെ കുളങ്ങളുടെ ഉദ്ഘാടനം ഇ. ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. വാർഡ് 13, 15 എന്നിവിടങ്ങളിലായി രണ്ടു കുളങ്ങളാണ് നിർമിച്ചത്. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അദ്ധ്യക്ഷയായി. മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, വാർഡ് അംഗങ്ങളായ ജയന്തി, സൈനുൽ ആബിദീൻ, പി.എ. ഇസ്ഹാക്ക്, യു.വൈ. ഷമീർ, പി.കെ. സുകന്യ എന്നിവർ സംസാരിച്ചു.