ഗോവയിൽ നിന്നും ഇരുപത്തിരണ്ടുകാരി മടങ്ങിയത് 279 കുപ്പി മദ്യവുമായി, ബാഗ് നിറയെ മദ്യകുപ്പികൾ, കണ്ടെത്തിയത്  ആർ പി എഫ് 

Sunday 19 March 2023 10:15 AM IST

തൃശൂർ: ട്രെയിനിൽ ഗോവയിൽ നിന്നും തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി പിടിയിലായി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ശ്രാവണിയാണ് ( 22) പിടിയിലായത്. ഗോവയിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തൃശൂർ ആർ.പി.എഫ് ഇൻസ്‌പെക്ടർ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബാഗിൽ ഒളിപ്പിച്ച മദ്യം പിടിച്ചെടുത്തത്. 750 മില്ലി ലിറ്ററിന്റെ 77 കുപ്പിയും 90 മില്ലി ലിറ്ററിന്റെ 202 ബോട്ടിലുമാണ് പിടിച്ചെടുത്തത്. 27,000 രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് ആർ.പി.എഫ് അറിയിച്ചു. ആർ.പി.എഫിന്റെ ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡ് പിടികൂടിയ മദ്യവും പ്രതിയെയും എക്‌സൈസിന് കൈമാറി. തൃശൂരിൽ ആർക്കായാണ് മദ്യമെത്തിച്ചതെന്നത് ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement