എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സ്.

Monday 20 March 2023 12:55 AM IST

കോട്ടയം . സംസ്ഥാനത്ത് ആദ്യമായി എം ജി സർവകലാശാലയിൽ പുതിയതായി ആരംഭിക്കുന്ന എം എ ജെൻഡർ സ്റ്റഡീസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് തൊഴിൽ സാദ്ധ്യതയും അദ്ധ്യാപന, ഗവേഷണ മേഖലകൾ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകും. മാദ്ധ്യമ പ്രവർത്തനം, സിനിമ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നതിനും ജെൻഡർ പഠനം പ്രയോജനപ്രദമാകും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. മേയ് ആറ്, ഏഴ് തീയതികളിലാണ് പ്രവേശന പരീക്ഷ. ഏപ്രിൽ ഒന്നുവരെ ഓൺലൈനിൽ അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും cat.mgu.ac.in സന്ദർശിക്കുക.