കെട്ടിടനികുതി പിരിവ് ക്യാമ്പ് .

Monday 20 March 2023 12:04 AM IST

കോട്ടയം . കാണക്കാരി ഗ്രാമപഞ്ചായത്ത് മാർച്ച് 22, 26 തീയതികളിൽ വിവിധ വാർഡുകളിൽ കെട്ടിട നികുതി പിരിവു ക്യാമ്പ് നടത്തും. ഏതു വാർഡിലെയും കെട്ടിടനികുതി ക്യാമ്പുകളിൽ അടയ്ക്കാം. രാവിലെ 10 30 മുതൽ ഉച്ചയ്ക്ക് 1 30 വരെയാണ് ക്യാമ്പ്. മാർച്ച് 22 ന് നമ്പ്യാകുളം അങ്കണവാടി, മാർച്ച് 26 ന് വട്ടുകുളം പബ്ലിക് ലൈബ്രറി, വേദഗിരി അങ്കണവാടി (ഷാപ്പുംപടിക്ക് സമീപം) എന്നിവിടങ്ങളിലാണ് ക്യാമ്പ്. നികുതിദായകരുടെ സൗകര്യാർത്ഥം 26 ന് ഓഫീസ് തുറന്നുപ്രവർത്തിക്കും. മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതിനാൽ നികുതിദായകർ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കാണക്കാരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.