അർജുൻ അശോകൻ ഇനി തീപ്പൊരി ബെന്നി, നായിക ഫെമിന

Monday 20 March 2023 6:01 AM IST

ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു

അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​ഫെ​മി​ന​ ​ജോ​ർ​ജ് ,​ ​ജഗദീഷ് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​രാ​യ​ ​ജോ​ജി​ ​തോ​മ​സ് ,​രാ​ജേ​ഷ് ​മോ​ഹ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​തീ​പ്പൊ​രി​ ​ബെ​ന്നി​ ​മു​ണ്ട​ക്ക​യ​ത്ത് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​ വെ​ള്ളി​മൂ​ങ്ങ​ ​എ​ന്ന​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യി​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​ജോ​ജി​ ​തോ​മ​സ്,​ ​ജോ​ണി​ ​ജോ​ണി​ ​യേ​സ് ​അ​പ്പാ​ ​എ​ന്ന​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​ചി​ത്ര​ത്തി​നും​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​തീ​പ്പൊ​രി​ ​ബെ​ന്നി​യു​ടെ​ ​ര​ച​ന​ ​ജോ​ജി​യും​ ​രാ​ജേ​ഷ് ​മോ​ഹ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​വ​ഹി​ക്കു​ന്ന​ത്. ​ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​രാ​ഷ്ട്രീ​യ​ ​ചി​ത്രം​ ​എ​ന്നാ​ണ് ​സൂ​ച​ന.​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​നും​ ​ഫെ​മി​ന​യും​ ​ആ​ദ്യ​മാ​യാ​ണ് ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ ടൊ​വി​നോ​ ​തോ​മ​സി​ന്റെ​ ​മി​ന്ന​ൽ​ ​മു​ര​ളി​യി​ൽ​ ​ബ്രൂ​സി​ലി​ ​ബി​ജി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യാ​യ​ ​താ​ര​മാ​ണ് ​ഫെ​മി​ന.​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ക​ല്യാ​ണി​ ​പ്രി​ദ​യ​ർ​ശ​ൻ​ ​ചി​ത്രം​ ​ശേ​ഷം​ ​മൈ​ക്കി​ൽ​ ​ഫാ​ത്തി​മ​യി​ൽ​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​അ​പ​ർ​ണ​ദാ​സി​നെ​യാ​യി​രു​ന്നു​ ​ആ​ദ്യം​ ​നാ​യി​ക​യാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​ ഡേ​റ്റ് ​ക്ളാ​ഷി​നെ​ ​തു​ട​ർ​ന്ന് ​അ​പ​ർ​ണ​ ​പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.​ ​ഷെ​ബി​ൻ​ ​ബെ​ക്ക​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷെ​ബി​ൻ​ ​ബ​ക്ക​ർ​ ​ആ​ണ് ​തീ​പ്പൊ​രി​ ​ബെ​ന്നി​ ​നി​ർ​മി​ക്കു​ന്ന​ത്.​ ഛായാഗ്രഹണം: അജയ് ഫ്രാൻസി​സ് ജോർജ്. അ​തേ​സ​മ​യം​ ​നാ​യ​ക​വേ​ഷ​ത്തി​ൽ​ ​തി​ള​ങ്ങു​ക​യാ​ണ് ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ.​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളാ​ണ് ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ത്.