സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

Monday 20 March 2023 12:09 AM IST

കോട്ടയം . കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായ വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി ടി സി, ഐ ടി ഐ , ഐ ടി സി, പ്ലസ്ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, വിവിധ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസിൽ അപേക്ഷ ഫോം ലഭിക്കും. അപേക്ഷയുടെ രണ്ട് പകർപ്പുകൾ, ബാങ്ക് പാസ് ബുക്ക്, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, പഠിക്കുന്ന സ്ഥാപമേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി 31നകം എറണാകുളം മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർക്ക് അപേക്ഷ നൽകണം.